തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ നൂറുദിന കര്‍മപദ്ധതിയുടെ ഭാഗമായി 5183 പ്രൈമറി സ്കൂളുകളെ ‘ഡിജിറ്റല്‍ സ്ക്വയര്‍ ’ പദ്ധതിക്കായി തെരഞ്ഞെടുത്തതായി പൊതു വിദ്യാഭ്യാസ മന്ത്രി എന്‍. ഷംസുദ്ദീന് അറിയിച്ചു.
സ്കൂളില്‍ പൊതുവായി ഒരു ഡിജിറ്റല്‍ പഠന ഇടം ക്രമീകരിക്കുകയും ഏറ്റവും കുറഞ്ഞത് രണ്ടു കംപ്യൂട്ടറുകള്‍ പ്രവര്‍ത്തനസജ്ജമാക്കുകയും ചെയ്തിട്ടുള്ള വിദ്യാലയങ്ങളിലാണ് പദ്ധതി നടപ്പാക്കുന്നത്.
പദ്ധതിയില്‍ ഉള്‍പ്പെട്ട വിദ്യാലയങ്ങളുടെ പട്ടിക പദ്ധതി നിര്‍വഹണച്ചുമതലയുള്ള കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്‍ഡ് ടെക്നോളജി ഫോര്‍ എഡ്യൂക്കേഷന്റെ (കൈറ്റ്) വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചു.
സെപ്റ്റംബര്‍ ആദ്യവാരം തന്നെ പദ്ധതി നടപ്പാക്കുന്ന വിദ്യാലയങ്ങളില്‍ ക്രമീകരിച്ചിട്ടുള്ള എല്ലാ കമ്പ്യൂട്ടറുകളിലേക്കും ആവശ്യമായ സോഫ്റ്റ്വേര്‍ പാക്കേജ് കൈറ്റ് നല്‍കും. തുടര്‍ന്ന് ഡിജിറ്റല്‍ സ്ക്വയറിന്റെ ചുമതലയുള്ള അധ്യാപകര്‍ക്ക് പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച് കൈറ്റ് നേരിട്ട് പ്രത്യേക പരിശീലനം നല്‍കും.